
ആണവപദ്ധതിയെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇറാനുമായി സംസാരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധമാണെന്ന് ജർമൻ വിദേശമന്ത്രി ജോഹാൻ വദെഫുൽ പറഞ്ഞു. സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണെങ്കിൽ ചർച്ചാമേശയിലേക്ക് എത്താൻ ഒരിക്കലും വൈകിയിട്ടില്ലെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായും ഫ്രഞ്ച്,
ബ്രിട്ടീഷ് വിദേശമന്ത്രിമാരുമായും ഫോൺ സംഭാഷണത്തിന് ശേഷം അദ്ദേഹം പറഞ്ഞു. 2015‑ൽ ഇറാന്റെ ആണവകരാറിന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.