കൊല്ലം സ്വദേശികളായ മൂന്ന് സംരംഭകർ ചേർന്ന് തുടങ്ങിയ ഫാർമടെക് കമ്പനിയായ ‘ഓർപടെക്’ സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ നിർമിത ബുദ്ധി (എഐ) കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ പദ്ധതിയിൽ ഇടം പിടിച്ചു. കേരളത്തിലെ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ചുരുക്കം സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഇത്.
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫാർമസികൾക്കും ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുമായി പ്രത്യേകം രൂപകൽപ്പന ഫാർമസ്യൂട്ടിക്കൽ മേഖലയെ സഹായിക്കാൻ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമാണ് ‘ഓർപടെക്.’ മരുന്ന് വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെയും ഉപഭോക്തൃ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ബിസിനസുകളെ ശാക്തീകരിക്കുകയാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. ഓയൂർ സ്വദേശികളായ ഡോ. ആൽവിൻ രാജ്, ഡോ. ഓമന രാജൻ, ഫിൻസൺ ഫിലിപ്പ് എന്നിവരാണ് സ്ഥാപകർ. ഷഹബാസ് സുനിത ഷാജഹാൻ ആണ് ചീഫ് ടെക്നോളജി ഓഫീസർ.
അത്യാധുനിക സാങ്കേതികവിദ്യ, ഗോ-ടു-മാർക്കറ്റ് പിന്തുണ, സമഗ്രമായ പരിശീലനം എന്നിവയൊക്കെ എൻവീഡിയ നൽകും. മെട്രോ നഗരങ്ങളിൽ നിന്നും മാറി ചെറുപട്ടങ്ങങ്ങളിലും ഗ്രാമമേഖലകളിലും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനം നൽകുന്നതാണ് ഈ നേട്ടമെന്ന് സ്ഥാപകരിൽ ഒരാളായ ഡോ. ആൽവിൻ രാജ് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പരിപൂർണ പിന്തുണയോടെയാണ് ‘ഓർപടെക്’ പ്രവർത്തിച്ചു വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.