23 December 2024, Monday
KSFE Galaxy Chits Banner 2

വിവാഹം കഴിച്ച് ഒഴിയും; യുവാക്കളില്‍ നിന്നും യുവതി തട്ടിയെടുത്തത് 1.25 കോടി രൂപ

Janayugom Webdesk
ഡെറാഡൂണ്‍
December 23, 2024 6:24 pm

നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് അവരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് 1.25 കോടി രൂപയോളം തട്ടിയ പൊലീസിന്റെ പിടിയിലായത്. 2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്.

തുടര്‍ന്ന് വിവാഹത്തട്ടിപ്പ് ആരംഭിച്ചത്. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് സീമ വരന്മാരെ പരിചയപ്പെടുന്നത്. വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെയാണ് സീമ ലക്ഷ്യമിട്ടിരുന്നത്. 10 വര്‍ഷത്തിനിടയില്‍ 1.25 കോടി രൂപയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്. വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരിലാണ് അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്തത്. ആദ്യ വിവാഹത്തിന് ശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റി.

2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ രണ്ടാമത് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ ശേഷം സെറ്റില്‍മെന്റിന്റെ പേരില്‍ 10 ലക്ഷം രൂപ കൈപ്പറ്റി. മൂന്നാമതായി 2023 ല്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിച്ചത്.
36 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി വീട്ടില്‍ നിന്ന് സീമ ഒളിച്ചോടിയത്. കുടുംബം കേസ് കൊടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.