23 December 2025, Tuesday

Related news

December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025

നാടിനെ അടുത്തറിഞ്ഞ് മുന്നോട്ട്; ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗവുമായി മണിയൂർ ഗ്രാമപഞ്ചായത്ത്

Janayugom Webdesk
വടകര
March 10, 2025 9:37 am

മണിയൂർ ഗ്രാമപഞ്ചായത്ത് 2024–2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ‘ജനകീയ ജൈവവൈവിധ്യ രജിസ്റ്ററി’ ന്റെ രണ്ടാം ഭാഗത്തിന്റെ പ്രകാശനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു. 

50 ഓളം സന്നദ്ധ പ്രവർത്തകർ പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് സമ്പൂർണ്ണ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ച. 

പരിപാടിയിൽ സസ്യ ഗവേഷകൻ ഡോ. പി ദിലീപ് രജിസ്റ്റർ പരിചയപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം മൂലം പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, സസ്യ‑ജന്തുജാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യേകതകൾ ഇവയെല്ലാം ആധികാരികമായി തന്നെ പി ബി ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മണിയൂരിലെ നദികൾ, അവയിലെ മത്സ്യസമ്പത്ത്, സസ്യ ജന്തുജാലങ്ങളിൽ കാണുന്ന വൈവിധ്യങ്ങൾ, അധിനിവേശ സസ്യങ്ങൾ, കാവുകൾ, വയലുകൾ, പക്ഷി സങ്കേതങ്ങൾ ഇവയെല്ലാം ചരിത്രരേഖയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഔഷധ സസ്യബോർഡ് എക്സിക്യുട്ടീവ് മെമ്പർ കെ വി ഗോവിന്ദൻ, കെഎസ്ബിബി കോഓഡിനേറ്റർ ഡോ. മഞ്ജു ധനീഷ്, മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രദ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ, മെമ്പർമാരായ പ്രമോദ് മൂഴിക്കൽ, പ്രമോദ് കോണിച്ചേരി, ഷൈനി വി എം എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസാർ കെ സ്വാഗതവും വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.