
നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ബാനർജി റോഡിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിന് ഗേറ്റ് സ്ഥാപിക്കുകയായുമായിരുന്നു. ഇരു ഭാഗങ്ങളിലും രണ്ട് പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചത്. ഇതിൽ സ്റ്റേഡിയത്തിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിൽ ഒന്നാണ് തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്നു ഭാരം താങ്ങാൻ സാധിക്കാതെ പൊട്ടി വീണതാകാമെന്നാണ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.