
കനത്ത നഷ്ടത്തെ തുടർന്നു കൃഷി ഉപേക്ഷിച്ചു ഇഞ്ചിക്കർഷകർ മറ്റു മേഖലകൾ തേടാൻ തയ്യാറെടുക്കുമ്പോള്‍ റെക്കോഡ് വിലയിലേക്ക് ഇഞ്ചി കുതിച്ചു കയറുന്നു.
ഒരു കിലോഗ്രാം ഇഞ്ചിക്ക് 250 രൂപ വരെയായി വില. കഴിഞ്ഞ വർഷം ഏപ്രിലിൽ 54 കിലോഗ്രാമിന്റെ ചാക്കിന് കർണാടകയിൽ 600 മുതൽ 700 രൂപ വരെയായിരുന്നു വില. ഇതാണ് പതിനായിരവും കടന്നു 15,000 രൂപയിലേക്കു അതിവേഗം കുതിക്കുന്നത്.
വില കൂടിയതോടെ അടുക്കളയിലും ഇഞ്ചിക്ക് നിയന്ത്രണമായി. ജിഞ്ചർ ഗാർലിക് പേസ്റ്റ് തുടങ്ങിയ മിശ്രിതങ്ങൾക്ക് പ്രിയമേറി. ഇഞ്ചിക്കു വില കൂടും മുൻപേ തന്നെ വിപണിയിൽ എത്തിയ പല പ്രമുഖ ബ്രാൻഡുകളുടെ ജിഞ്ചർ ഗാർലിക് പേസ്റ്റ് കുറഞ്ഞ വിലയിൽ കിട്ടാനുണ്ട്. 25 രൂപ നൽകിയാൽ 100 ഗ്രാം പേസ്റ്റ് കിട്ടും.
നിലവിൽ കർണാടകയിലും വയനാട്ടിലും ഇടുക്കിയിലും ഇഞ്ചിക്കർഷകരുടെ കൈവശം ഇഞ്ചിയുടെ കരുതൽ ശേഖരം വലുതായില്ല. ദിവസവും വില ഉയരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് ഇഞ്ചിയുടെ വിളവെടുപ്പും. പുതിയ ഇഞ്ചി വിളവെടുത്ത് വിപണിയിൽ എത്തിക്കാൻ സമയമെടുക്കും. അതുവരെ വില വർധിക്കാനാണ് സാധ്യത. ഇത് ഇഞ്ചി ക്ഷാമത്തിനും കാരണമാകാം.
English Summary: Ginger to record prices
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.