23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

വിസയും പാസ്പോർട്ടുമില്ലാതെ കാമുകനെ കാണാൻ പാകിസ്താനിലേക്ക് പോകാനൊരുങ്ങിയ പെൺകുട്ടി ജയ്പൂർ എയർപോർട്ടിൽ പിടിയിൽ

Janayugom Webdesk
ന്യൂഡൽഹി
July 29, 2023 6:28 pm

കാമുകനെ കാണാൻ പാകിസ്താനിലേക്ക്​ പോകാനായി ജയ്പൂർ വിമാനത്താവളത്തിലെത്തി പെൺകുട്ടി. 17കാരിയാണ് പാകിസ്താനിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ, പെൺകുട്ടിയുടെ കൈവശം പാസ്​പോർട്ടോ വിസയോ ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ സികാറിലെ നിന്നുള്ള പെൺകുട്ടിയെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്ത് എയർപോർട്ട് ​പൊലീസിന് കൈമാറി.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടി വിമാനത്താവളത്തിലെത്തിയതെന്ന് ഡി.സി.പി ഗ്യാൻചന്ദ് പറഞ്ഞു. എയർപോർട്ട് സ്റ്റാഫിനോട് പാകിസ്താനിലേക്കുള്ള ടിക്കറ്റ് ചോദിച്ചു. ഇതൊരു തമാശയാണെന്നാണ് എയർപോർട്ട് ജീവനക്കാർ ആദ്യം കരുതിയത്. എന്നാൽ, തനിക്ക് പാകിസ്താൻ പൗരത്വമുണ്ടെന്നും മൂന്ന് വർഷം മുമ്പ് തന്റെ അമ്മായിക്കൊപ്പമാണ് ഇന്ത്യയിലെത്തിയതെന്നും പെൺകുട്ടി പറഞ്ഞു. അമ്മായിയുമായി വഴക്കുണ്ടായെന്നും അതാണ് തിരികെ പാകിസ്താനിലേക്ക് ​പോകാനുള്ള കാരണമെന്നും പെൺകുട്ടി പറഞ്ഞു.

പിന്നീട് എയർപോർട്ട് അധികൃതർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലാഹോറിലുള്ള കാമുകനെ കാണുന്നതിന് വേണ്ടിയാണ് എയർപോർട്ടിലെത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയത്. ഇൻസ്റ്റഗ്രാം വഴിയാണ് കാമുകനുമായി പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

eng­lish sum­ma­ry; Girl arrest­ed at Jaipur air­port for going to Pak­istan to meet boyfriend with­out visa and passport
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.