22 January 2026, Thursday

Related news

January 16, 2026
January 8, 2026
January 4, 2026
January 1, 2026
December 29, 2025
December 28, 2025
December 26, 2025
December 25, 2025
December 25, 2025
December 24, 2025

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച സംഭവം; യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
May 28, 2023 4:45 pm

തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ പൊലീസ്. മാളിൽ നിന്ന് മുങ്ങിയ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തിയ പെൺകുട്ടിയെ യുവാവ് കടന്ന് പിടിച്ചത്. തുടർന്ന് മാളിലുണ്ടായിരുന്നവർ പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ അവിടെ നിന്ന് രക്ഷപെട്ടിരുന്നു. 

മാൾ അധികൃതരുടെ അശ്രദ്ധ കാരണമാണ് പ്രതി രക്ഷപെട്ടതെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നേരത്തെ ഡിസിപിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് പ്രതിയുടെ സിസിടിവി ചിത്രം പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കെതിരെ പൊക്‌സോ ഇപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

Eng­lish Summary;Girl assault­ed in shop­ping mall in Thiru­vanan­tha­pu­ram; The police released the pic­ture of the young man

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.