19 January 2026, Monday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
December 31, 2025

പത്തനംതിട്ടയില്‍ പ്രണയത്തില്‍നിന്ന് പിന്മാറിയതിന് 17‑കാരിക്ക് ക്രൂര മര്‍ദ്ദനം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
June 14, 2023 6:40 pm

പ്രണയത്തില്‍നിന്ന് പിന്മാറിയതിന് 17‑കാരിയെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ മുന്‍സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ഇരുവരും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നായിരുന്നു പരാതി. പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇരുവരും കുട്ടിയുടെ മുഖത്തടിച്ചു. അടിയേറ്റ് പെണ്‍കുട്ടി നിലത്തുവീണതോടെ കഴുത്തിലും നെഞ്ചിലും ചവിട്ടി. നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയില്‍ ചൊവ്വാഴ്ച പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: girl attacked by ex boyfriend
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.