8 January 2026, Thursday

Related news

January 6, 2026
January 6, 2026
November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025
June 24, 2025
June 4, 2025

മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 21 കാരന്‍ അറസ്റ്റിലായി: കുട്ടി നിരവധിതവണ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി

Janayugom Webdesk
മലപ്പുറം
February 11, 2023 2:09 pm

മലപ്പുറത്ത് സ്‌കൂള്‍ വിട്ടുവന്ന പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 21കാരന്‍ അറസ്റ്റിലായി. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദ് റഫീഖിനെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. 

സ്കൂള്‍ വിട്ട് വീട്ടില്‍വന്നയുടനെ തന്നെ പെണ്‍കുട്ടി തന്റെ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ മുഹമ്മദ് റഫീഖ് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും പൊലീസ് കണ്ടെത്തി. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: girl com­mits s uicide at house; accused arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.