14 February 2026, Saturday

Related news

February 13, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026

യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തി, പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കി

Janayugom Webdesk
ചെന്നൈ
June 11, 2023 3:59 pm

സുഹൃത്തിനെ അമ്മാവന്‍ കൊലപ്പെടുത്തിയ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21)ആണ് കൊല്ലപ്പെട്ടത്. പിറന്നാള്‍ ആഘോഷിക്കാനെത്തിയ പ്രശാന്തിനെ യുവതിയുടെ അമ്മാവൻകത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രശാന്ത് എത്തിയത്. പിന്നീട് പ്രശാന്തും പെൺകുട്ടിയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് ധന്യയുടെ കണ്‍മുന്നില്‍വെച്ച് പ്രശാന്തിനെ അമ്മാവൻ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ധന്യയെ ഉടൻ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. തുടർന്ന്, രണ്ടുദിവസം മുന്‍പ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ധന്യ വീട്ടിൽ ആരുമില്ലാത്ത സമയം തൂങ്ങിമരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: girl com­mit­ted suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.