22 January 2026, Thursday

Related news

January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025

തസ്മീത്ത് നാഗർകോവിലിൽ ഇറങ്ങിയിട്ടില്ല; പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 21, 2024 5:59 pm

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങിയില്ലെന്ന് പൊലീസ്. തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് കണ്ടെത്തല്‍. 3:03 ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങി, കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ പൊലീസ്.

ഇന്നലെ അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. അതേസമയം 50 രൂപ മാത്രമാണ് കുട്ടിയുടെ പക്കലുള്ളതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കണിയാപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തസ്മീത്തിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ട്രെയിനിൽ പോയത് കുട്ടി തന്നെയാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.