11 February 2026, Wednesday

Related news

February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ലൈം ഗിക പീഡനത്തിനിരയാക്കിയ ശേഷം വിവസ്ത്രയായി വഴിയില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
June 25, 2023 8:02 pm

തലസ്ഥാന ന​ഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. കഴക്കൂട്ടത്താണ് സംഭവം. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായിട്ടുണ്ട്.

കിരൺ ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴി ച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്പോഴും പ്രതിയായ കിരൺ പിന്തുടർന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കിരൺ മടങ്ങി പോയത്.

Eng­lish Sum­ma­ry: girl sex­u­al­ly assault­ed and naked in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.