28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2023
November 15, 2023
November 14, 2023
November 14, 2023
November 14, 2023
November 11, 2023
November 9, 2023
November 4, 2023
October 19, 2023
September 7, 2023

പ്രണയം നിരസിച്ചതിന് പന്ത്രണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
മുംബൈ
August 17, 2023 12:04 pm

പ്രണയം നിരസിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ കല്യാണ്‍ ഈസ്റ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി 20 കാരന്റെ പകയ്ക്കിരയായത്. പ്രതിയായ ആദിത്യ കാംബ്ലി (20)യെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ട്ര്യൂഷൻ കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി ആക്രമണത്തിന് ഇരയായത്. തുടർച്ചയായി പ്രണയം നിരസിച്ചതിലുണ്ടായ പ്രതികാരമാണ് ആദിത്യയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. കൃത്യം നടത്തിയ അന്നു രാത്രി പ്രതി മണിക്കൂറോളം പെൺകുട്ടിയുടെ വീടിനു മുന്നിലൂടെ സഞ്ചരിച്ചിരുന്നു.

രാത്രി എട്ട് മണിയോടെ സ്വകാര്യ ട്ര്യൂഷൻ സെന്‍ററിൽ നിന്നും അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പ്രണിതയെ സ്റ്റെപ്പ് കയറുന്നതിനിടെ പിന്നിലൂടെ എത്തിയ പ്രതി അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. എട്ട് തവണ കുത്തിപരിക്കേൽപ്പിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് അമ്മയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും കേസന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: girl stabbed to death for reject­ing love

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.