9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025
January 5, 2025

കാസർകോട് കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ജീവനൊടുക്കി, യുവാവിന്റെ ശല്യവും ഭീഷണിയുമുണ്ടായിരുന്നെന്ന് മരണമൊഴി

Janayugom Webdesk
കാഞ്ഞങ്ങാട്
January 29, 2024 12:22 pm

കാസർകോട് പീഡനത്തിനിരയായ പത്താം ക്ലാസുകാരി ആ ത്മ ഹത്യ ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ അൻവറിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി.

കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മജിസ്ട്രേട്ടിനും പൊലീസിനും മൊഴി നൽകിയതോടെയാണ് കേസെടുത്തത്. സാമൂഹിക മാധ്യമം വഴി വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ട അൻവറിനെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്നും ശല്യം ചെയ്യുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒളിവിൽ പോയ അൻവറിനെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

Eng­lish Sum­ma­ry: girl who was raped by her lover com­mits sui­cide in kasaragod
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.