15 December 2025, Monday

Related news

August 2, 2025
January 17, 2025
July 31, 2024
April 12, 2024
April 11, 2024
April 10, 2024
April 4, 2024
June 30, 2023
June 6, 2023
May 23, 2023

കേരള സ്റ്റോറി കണ്ട യുവാവ് ബലാത്സംഗം ചെയ്ത് മതംമാറ്റാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

web desk
ന്യൂഡല്‍ഹി
May 23, 2023 12:40 pm

ആര്‍എസ്എസിന്റെയും സംഘ്പരിവാറിന്റെയും ആസൂത്രിത അജണ്ടയില്‍ പിറന്ന ദ കേരള സ്റ്റോറി സിനിമ കണ്ട ശേഷം ബലാത്സംഗം ചെയ്ത് മതം മാറ്റാന്‍ നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിയില്‍ മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റിലായി. ഫൈസാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.

പ്ലസ് ടു വരെ പഠിച്ച തൊഴില്‍ രഹിതനായ ഫൈസാനുമായി ഉന്നത വിദ്യാഭ്യാസവും സ്വകാര്യ കമ്പനിയില്‍ ജോലിയുമുള്ള യുവതി പ്രണയത്തിലായിരുന്നു. നാല് വര്‍ഷം മുമ്പ് ഒരു കോച്ചിങ് സെന്ററില്‍ പഠിക്കുമ്പോഴാണ് ഇയാളുമായി പെണ്‍കുട്ടി അടുപ്പമാകുന്നത്. വിവാഹം ചെയ്യാമെന്ന ഉറപ്പിന്മേലാണ് യുവാവുമായി അടുത്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തന്റെ താല്പര്യപ്രകാരമാണ് ഫൈസാന്‍ കേരള സ്റ്റോറി സിനിമ കാണാന്‍ വന്നത്. എന്നാല്‍ സിനിമ കണ്ടശേഷം ഫൈസാന്‍ തന്നെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചു. ഇതേച്ചൊല്ലി അയാളുമായി വാക്കുതര്‍ക്കവുമുണ്ടായി. അതിനിടെ ഫൈസാന്‍ തന്നെ ബലമായി കീഴ്പ്പെടുത്തി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പറയുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.

ഖജ്‌രാന പൊലീസാണ് ഫൈസാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതപരിവര്‍ത്തനം തടയല്‍, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ദിനേശ് വര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Eng­lish Sam­mury: MP man held as girl­friend accus­es him of rap­ing, forc­ing her to con­vert after watch­ing ‘The Ker­ala Story’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.