വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്കു മുമ്പ് കാമുകിയെ തലക്കടിച്ചുകൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരിയാണ്(24) കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ട സ്വദേശി ദീപനെ(27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. സഹപ്രവർത്തകനായ ദീപനുമായി ഇവർ പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു.
ദീപൻ മറ്റൊരു ജാതിയിൽപ്പെട്ടയാളാണ്. ഇതു സംബന്ധിച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി ദീപൻ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് പേടിയുണ്ടെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ചെ കൊളത്തൂർ ശ്മശാനത്തിന് സമീപം വിഘ്‌നേശ്വരിയുടെ സ്‌കൂട്ടർ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ദീപനെ ചോദ്യം ചെയ്തപ്പോൾ സ്റ്റീൽ വാട്ടർ ബോട്ടിൽ ഉപയോഗിച്ച് പെൺകുട്ടിയെ അടിച്ചതായും അത് അവളുടെ മരണത്തിലേക്ക് നയിച്ചതായും യുവാവ് പറഞ്ഞു. വാഹനാപകടം കെട്ടിച്ചമച്ചതായിരുന്നു. കൊലപാതകക്കുറ്റത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.