
മധ്യപ്രദേശിലെ ഇൻഡോറിൽ 24 കാരിയായ യുവതിയെ എം ബി എ വിദ്യാർത്ഥിയായ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തില്‍ പിയൂഷ് ധംനോതിയ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ നെഞ്ചിൽ കയറിയിരുന്ന് ശ്വാസം മുട്ടിച്ചാണ് പിയൂഷ് കൊലപാതകം നടത്തിയത്. യുവതി മരിച്ചുവെന്ന് ഉറപ്പാക്കാൻ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തുടർന്ന് പുറത്തുപോയി ബിയർ വാങ്ങിക്കൊണ്ടുവന്ന ഇയാൾ മൃതദേഹത്തിനടുത്തിരുന്ന് മദ്യപിക്കുകയും ശവഭോഗം നടത്തുകയും ചെയ്തു. യുവതിയുടെ ആത്മാവിനോട് സംസാരിക്കാനായി മൃതദേഹത്തിനടുത്ത് അഗർബത്തികൾ കത്തിച്ചുവെച്ച് ദുർമന്ത്രവാദ ചടങ്ങുകൾക്കും ഇയാൾ മുതിർന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 10നാണ് ഇരുവരും ഇൻഡോറിലെ ദ്വാരകാപുരിയിലുള്ള വീട്ടിൽ പ്രവേശിച്ചത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം പിയൂഷ് മാത്രം പുറത്തേക്ക് പോകുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഫെബ്രുവരി 13ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചപ്പോഴാണ് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മഹാരാഷ്ട്രയിലെ പൻവേലിലേക്ക് ഒളിവിൽ പോയ പ്രതിയെ മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഇൻഡോർ പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.