9 December 2025, Tuesday

Related news

December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 6, 2025
November 4, 2025
November 3, 2025
October 31, 2025
October 24, 2025

കണ്ണൂരില്‍ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ നിലയില്‍; പരാതിയുമായി കുടുംബം

Janayugom Webdesk
കണ്ണൂര്‍
January 3, 2023 10:19 am

കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തുവെച്ചാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ച് മാറ്റിയത്. ഓഡിറ്റോറിയത്തിനകത്ത് വലിയ തിരക്കായിരുന്നുവെന്നും അതിനിടയിലാരോ മുടി മുറിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറ‍ഞ്ഞു. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർത്ഥിയുമായ 20‑കാരിക്കാണ് മുടി നഷ്ടപ്പെട്ടത്.

പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. ഭക്ഷണശാലയിലേക്ക് കടക്കാൻ തിരക്കുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സിസിടിവി പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്. രക്ഷിതാക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.

Eng­lish Sum­ma­ry: The girl’s hair was cut off
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.