
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍പ്പര്യം പരിഗണിക്കാതെ ജില്ലാ നേതൃത്വം ഇഷ്ടക്കാര്‍ക്കായി തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടത്തോടെ രാജി തുടരുന്നു. ഇന്നലെ മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ മുപ്പതോളം പേരാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഷെറഫ് നടുവത്തേഴത്തിന് രാജിക്കത്ത് നല്‍കിയത്. മണ്ണഞ്ചേരി നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി സല്‍മാ അസീസിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കച്ചക്കെട്ടിയിരുന്നു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന സബീന പി എ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ രംഗത്ത് വരികയായിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയായിരുന്നു സബീനയുടെ വരവെന്നാണ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പറയുന്നത്. വാര്‍ഡിലെ താല്‍പ്പര്യങ്ങള്‍ക്ക് ജില്ലാ നേതൃത്വം വില കല്‍പ്പിച്ചില്ലെന്നും ആരോപണം ഉണ്ട്. കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡായിരുന്ന നാലാം വാര്‍ഡില്‍ നിന്ന് മുപ്പതോളം പേരാണ് രാജിവെച്ച് പുറത്ത് പോയത്. ഇതില്‍ വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും ഉള്‍പ്പെടും. നിലവില്‍ സല്‍മാ അസീസ് അതേ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.