
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗ്ലോബല്‍ ബ്രാന്‍ഡിംങ് ഇന്‍ഡക്സില്‍ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇസ്രയേല്‍.സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണിത്,2025 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ നടത്തിയ സര്‍വേയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇസ്രയേലിന്റെ ആകെ സ്കോര്‍ 6.1 ശതമാനം കുറഞ്ഞു .2024ല്‍ നിന്നും 2025ലേക്കെത്തുമ്പോള്‍ ഗസ വംശഹത്യയില്‍ ഇസ്രയേല്‍ ഭരണകൂടത്തോട് മാത്രമല്ല, ആഗോള തലത്തിലും ഇസ്രയേലികളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടായെന്നും, ഇത് നെഗറ്റീവാണെന്നുമാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
ഇസ്രയേലിനെതിരെ ആഗോള വിമര്‍ശനം വര്‍ധിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ നിയമവിരുദ്ധമായും കൊളോണിയലെന്നും വിലയിരുത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.ഇത് ആഗോള തലത്തില്‍ഇസ്രേയലിനോടുള്ള വിശ്വാസം കുറയുക, വിദേശ നിക്ഷേപം കുറയുക, ടൂറിസത്തില്‍ ഇടിവ് സംഭവിക്കുക, അന്താരാഷ്ട്ര സമൂഹത്തിനിടയിലെ മതിപ്പ് കുറയുക തുടങ്ങിയ സാമ്പത്തിക തിരിച്ചടികളുണ്ടാകാനുള്ള സാധ്യതകളെ കുറിച്ചും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നുഇസ്രേയേലുമായി ബന്ധമുള്ള വസ്തുക്കള്‍ വാങ്ങുന്നതിലോ സേവനങ്ങള്‍ സ്വീകരിക്കുന്നതിലോ ആളുകള്‍ക്ക് വിമുഖത വര്‍ധിക്കുന്നുവെന്നും, ഇത് ‘മെയ്ഡ് ഇന്‍ ഇസ്രയേല്‍ ’ ലേബലുള്ള വസ്തുക്കളെ നേരിട്ട് ബാധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.