വരാനിരിക്കുന്ന കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തികവളര്‍ച്ച കുറയുമെന്ന് ലോകബാങ്ക് വിലയിരുത്തല്‍. റഷ്യ‑ഉക്രെയ്ന്‍ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമേല്പിച്ചതായും ലോകബാങ്ക് ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
1.7 ശതമാനം വളര്‍ച്ച മാത്രമാണ് ലോകബാങ്ക് പ്രവചിക്കുന്നത്. മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരിക്കും ഇത്. ഉക്രെയ്ന്‍ യുദ്ധത്തിന് പുറമെ ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പവും പലിശനിരക്കുകളും തുടരുന്ന കോവിഡ് മഹാമാരിയും വളര്‍ച്ചയെ പിന്നോട്ടടിക്കും. ലോകം നേരിടാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം ദീര്‍ഘകാലം നീണ്ടുനിന്നേക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
യുഎസിനെ കടുത്തരീതിയില്‍ മാന്ദ്യം ബാധിക്കില്ലെങ്കിലും വളര്‍ച്ച നേരിയ തോതില്‍ കുറയും. യൂറോപ്യന്‍ മേഖലയില്‍ ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള ഊര്‍ജ്ജ വിതരണ പ്രശ്നങ്ങള്‍ വളര്‍ച്ചയെ സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ട്. ചൈനയുടെ വളര്‍ച്ച 4.3 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. വികസ്വര രാജ്യങ്ങളിലെ പട്ടിണി നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ തടസപ്പെട്ടതായും പട്ടിണി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം യൂറോ സോണ്‍ മേഖലയില്‍ വളര്‍ച്ച കുറയുമെങ്കിലും മാന്ദ്യത്തിലേക്ക് വീഴില്ലെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാഷെ പറയുന്നു. 0.6 ശതമാനം വളര്‍ച്ചയാണ് യൂറോപ്യന്‍ മേഖലയിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
English Summary; Global growth to slow: World Bank
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.