4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
February 28, 2026
February 28, 2026
February 25, 2026

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നാളെ

Janayugom Webdesk
കുവൈറ്റ് സിറ്റി
February 12, 2026 7:55 pm

ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ, മെട്രോ മെഡിക്കൽ ഗ്രൂപ്പുമായ്‌ ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നാളെ , ഫെബ്രുവരി 13നു വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക്‌ 2:30വരെ സാൽമിയ ബ്ലോക്ക്‌ ‑3 ഇൽ ഉള്ള മെട്രോ മെഡിക്കൽ ക്ലിനിക്കിൽ നടക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്കും നേരിട്ട്‌ വരുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. മുൻകൂർ രജിസ്റ്റർ ചെയ്തവർക്കായ് വിവിധ ഏരിയകളിൽ നിന്ന്‌ ഗതാഗത സൗകര്യം ഏർപ്പെടുത്തിയതായും ജനറൽ സെക്രെട്ടറി ബിനു യോഹന്നാൻ അറിയിച്ചു. 

വിവിധ പരിശോധനകളായ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ബിപി, ബിഎംഐ, നേത്ര പരിശോധന എന്നിവയും കൺസൾട്ടേഷനുകളായ ജനറൽ ഫിസിഷ്യൻ, പീഡിയാട്രിക്സ്, ഇന്റേണൽ മെഡിസിൻ, ഒപ്താൽമോളജി, ഇഎൻടി എന്നിവ സൗജന്യമായ്‌ നടത്താവുന്നതാണു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് നടപടികൾക്കും മരുന്നുകൾക്കും ഇളവുകൾ മെട്രോ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസിജി, കണ്ണടകൾ എന്നിവക്ക് 50% ‚ജനറൽ,ഇഎൻടി എന്നിവയുടെ പ്രൊസീജിയറുകൾക്ക് 20%, മരുന്നുകൾക്ക് 15% എന്നിങ്ങനെയായി ഇളവുകൾ ലഭിക്കുന്നതാണ് . 

ക്യാമ്പിനോടനുബന്ധിച്ച്‌ ആവശ്യകാർക്ക്‌ നോർക്ക കാർഡ്‌, പ്രവാസി ക്ഷേമനിധി, നോർക്ക അപകട ഇൻഷുറൻസ്‌ പോളിസി എന്നിവയ്ക്ക്‌ അപേക്ഷ സമർപ്പിക്കാനും ജികെപിഎ അവസരം ഒരുക്കുന്നതായ്‌ ചാപ്റ്റർ പ്രസിഡന്റ്‌‌ ജസ്റ്റിൻ ജോസ്‌ അറിയിച്ചു. വിശദവിവരങ്ങൾക്ക് 65181004 / 50346848 / 66445023 / 41121481 / 97683916 / 50489472 / 51275579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.