
ഇസ്രയേലിന്റെ ഭീഷണികള്‍ക്കിടെയിലും ഗാസയിലേക്കുള്ള സഹായവുമായി യാത്ര തുടര്‍ന്ന് ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില. നിലവില്‍ ഗ്രീക്ക് സമുദ്രാതിര്‍ത്തിയിലുള്ള ബോട്ട് വെെകാതെ ഗാസ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കും. ബോട്ടിന്റെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്ന് ഗ്രീക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാനുഷിക സഹായം നൽകുക മാത്രമല്ല ചെയ്യുന്നതെന്നും ലോകം പലസ്തീനൊപ്പം നിലകൊള്ളുന്നു എന്ന ശക്തമായ സന്ദേശം നല്‍കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്നും ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ നിന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുൻബെർഗ് പറഞ്ഞു.
മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്രയ്ക്കിടയില്‍ നിരവധി തവണ ബോട്ടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇറ്റലിയും സ്പെയിനും തങ്ങളുടെ പൗരന്മാരെ ഉള്‍പ്പെടെ ദൗത്യത്തിന്റെ ഭാഗമായവരെ സഹായിക്കാന്‍ നാവിക സേനയെ അയച്ചു. നാവികസേനയുടെ കപ്പൽ രക്ഷാപ്രവർത്തനത്തിനോ മാനുഷിക പ്രവർത്തനങ്ങൾക്കോ മാത്രമേ ഇടപെടുകയുള്ളൂവെന്നും ഒരു സാഹചര്യത്തിലും ആർക്കെതിരെയും പ്രതിരോധപരമോ ആക്രമണപരമോ ആയ സൈനിക നീക്കങ്ങളിൽ ഏർപ്പെടില്ലെന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യം അവസാനിപ്പിച്ച് ഗ്രീസില്‍ ഇറങ്ങാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചാല്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായം വാഗ്‍ദാനം ചെയ്യുന്നതായും ബോട്ടുകളിലുള്ള ഇറ്റാലിയന്‍ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഗാസ മുനമ്പിലേക്കുള്ള ബോട്ടുകളുടെ പ്രവേശനം തടയാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഗാസയിലെ നാവിക ഉപരോധം തകര്‍ക്കാന്‍ മാനുഷിക സഹായമുള്‍ക്കൊള്ളുന്ന 50 ബോട്ടുകളാണ് ഗ്ലോബല്‍ സുമുദ് ഫ്ലോട്ടിലയുടെ ഭാഗമായുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.