രാജ്യത്ത് വര്‍ധിച്ചുവരുന്ന മിന്നലുകള്‍ക്ക് കാരണം ആഗോള താപനമെന്ന് വിദഗ്ധര്‍. കടുത്ത ചൂടും മഴയും കൂടി ചേരുന്നതാണ് ശക്തമായ ഇടിക്കും മിന്നലിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലഖ്നൗവിലും ഒഡിഷയിലും മണിക്കൂറുകളോളം തുടര്‍ച്ചയായി ഇടിമിന്നല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമീപ വർഷങ്ങളിൽ രാജ്യത്ത് ഇടിമിന്നലുകളുടെ എണ്ണവും ശക്തിയും ഗണ്യമായ വർധിക്കുന്നത് ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്. അപകടങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി മിന്നലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക കാലാവസ്ഥ വ്യതിയാനം എന്നതിലുപരി ആഗോള താപനമാണ് ഇത്തരം അപകടകരമായ മിന്നലുകള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മഴയും ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ദിനാന്തരീക്ഷ താപനില ഉയരുന്നത് ഇടിമിന്നല്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫ. സുനില്‍ ഗുപ്ത അഭിപ്രായപ്പെട്ടു.
മേഘങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ഇലക്‌ട്രിക് ഡിസ്ചാർജ് വ്യതിയാനങ്ങളാണ് ഇടിമിന്നലുകൾക്ക് കാരണമാകുന്നത്. മേഘങ്ങൾക്കുള്ളിലും, മേഘങ്ങൾക്കും വായുവിനുമിടയിലും ഇതു സംഭവിക്കാറുണ്ട്. മഴക്കാലത്ത് മേഘങ്ങളുടെ നീക്കത്തിന് വേഗത കുറയുമെന്നും എന്നാല്‍ മേഘങ്ങളുടെ ചാര്‍ജുകള്‍ തമ്മിലുള്ള അന്തരം ഉയരാൻ സാധ്യത കൂടുതലാണെന്നും ഇതാണ് മിന്നലുകള്‍ വര്‍ധിക്കാൻ കാരണമെന്നും ലഖ്നൗവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശാസ്ത്രജ്ഞൻ അതുല്‍ കുമാര്‍ സിങ് പറഞ്ഞു.
English summary; Global warming: Thunderstorms on the rise
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.