22 January 2026, Thursday

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം ജിഎന്‍ജി മിസിസ് കേരളയുടെ സീസണ്‍-1 പ്രഖ്യാപിച്ചു

കൊച്ചിയിലെ റാഡിസൺ ബ്ലൂവിൽ നാളെ അരങ്ങേറും
Janayugom Webdesk
കൊച്ചി
February 23, 2024 2:30 pm

പ്രമുഖ ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കേരളത്തിലെ വിവാഹിതരായ വനിതകള്‍ക്കായി ജിഎന്‍ജി മിസിസ് കേരളം — ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും ഒരു ദേശീയ, അന്തര്‍ദേശീയ വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രഥമ അവസരമായിരിക്കുമെന്ന് ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കമ്പനിയുടെ സ്ഥാപകയായ ദീപ പ്രസന്ന അറിയിച്ചു. തികഞ്ഞ അഭിമാനത്തോടെയാണ് പ്രഥമ ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം ജിഎന്‍ജി മിസിസ് കേരളയുടെ അരങ്ങേറ്റ പ്രഖ്യാപനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

‘അത്യന്തം ആഹ്ലാദവായ്‌പോടെയാണ് ജിഎന്‍ജി മിസിസ് കേരളത്തെ മനോഹരമായ കേരളത്തില്‍ അവതരിപ്പിക്കുന്നത്. ഈ മത്സരം മിസിസ് ഇന്ത്യ- ദി എംപ്രസ് ഓഫ് ദി നേഷന്‍, ഗൃഹലക്ഷ്മി മിസിസ് ഇന്ത്യ എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് വഴിവെക്കും’, ദീപ പ്രസന്ന പറഞ്ഞു. ’ ജിഎന്‍ജി മിസിസ് കേരള മത്സരം കേവലം സൗന്ദര്യം മാത്രമല്ല, കേരളത്തിലുടനീളമുള്ള വിവാഹിതരായ സ്ത്രീകളുടെ കരുത്തും ബുദ്ധിശക്തിയും സൗകുമാര്യവും കൊണ്ടാടുന്നതിനുള്ള വേദികൂടിയാണ്. ഈ മേഖലയിലെ സൗന്ദര്യമത്സരങ്ങള്‍ക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നതിനുള്ള പുതിയ അവസരമായി ഇതുമാറുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്. ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യും.”

സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 24 ഫൈനലിസ്റ്റുകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സര പരിശീലകരുടെ നേതൃത്വത്തില്‍ നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് വിധേയരാകും. DIVA മത്സരങ്ങളുമായി സഹകരിച്ചാണിത് സംഘടിപ്പിക്കുന്നത്.

ലോകോത്തര നിലവാരമുള്ള കേരളത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളിലൊന്നായ കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ ലോകത്ത് ഒരു നാഴികക്കല്ലായി ജി എന്‍ജി മിസിസ് കേരളം മാറും. വിവാഹിതരായ സ്ത്രീകള്‍ക്ക് തേജസാര്‍ന്ന് തിളങ്ങാനും അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള ഉത്തമമായ വേദിയായിരിക്കുമിതെന്നും പറയുന്നു.

പി ആർ സുമേരൻ

Eng­lish Sum­ma­ry: Glo­ry beau­ty pageant Glitz n Glam GNG announces season‑1 of Mrs. Kerala

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.