
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കഠിനാധ്വാനത്തെയും ആത്മാർത്ഥതയെയും പ്രശംസിച്ച് ഇന്ത്യൻ സ്ഥാനപതി ശ്രീമതി പ്രമിതാ ത്രിപദി. സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA) കുവൈറ്റിന്റെ മുപ്പതാമത് മെഗാ പ്രോഗ്രാമായ ‘ഗ്ലോ ഗാല (GLOW GALA) 2026’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കുവൈറ്റിലെ സാമൂഹിക‑സാംസ്‌കാരിക മേഖലകളിൽ SMCA നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഈ വർഷത്തെ SMCA കുടുംബാംഗങ്ങളുടെ ഡയറക്ടറി പ്രകാശനം ഇന്ത്യൻ സ്ഥാനപതി നിർവ്വഹിച്ചു. ഡയറക്ടറി എഡിറ്റർ ശ്രീ ജോനാ ജോർജ്, മീഡിയ കമ്മിറ്റി കൺവീനർ ഇൻചാർജ് ശ്രീ ഷാജു ദേവസ്സ്യ എന്നിവരിൽ നിന്നും സ്ഥാനപതി ഡയറക്ടറി ഏറ്റുവാങ്ങി.
SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ആന്റണി മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ് സ്വാഗതം ആശംസിച്ചു. അബ്ബാസിയ സെന്റ് ഡാനിയേൽ കോംബോനി ഇടവക വികാരി ബഹു. ഫാ. സോജൻ പോൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രവാസലോകത്തും സ്വന്തം നാട്ടിലും SMCA നടത്തുന്ന ജീവകാരുണ്യ‑സാംസ്‌കാരിക പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ, വിമൻസ് വിങ് പ്രസിഡന്റ് ശ്രീമതി റിൻസി തോമസ്, ബാലദീപ്തി പ്രസിഡന്റ് മാസ്റ്റർ ഡോൺ ജോസഫ്, AKCC ഗ്ലോബൽ സെക്രട്ടറി ശ്രീ ജോബി മറ്റം, KKCA സെക്രട്ടറി ശ്രീ വരുൺ കുര്യൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ശ്രീ സോണി മാത്യു നന്ദി രേഖപ്പെടുത്തി. ബാലദീപ്തി പ്രതിനിധി കുമാരി ക്രിസ്റ്റ മരിയയായിരുന്നു പരിപാടിയുടെ മുഖ്യ അവതാരക.
സമ്മേളനത്തിന് ശേഷം നടന്ന കലാസന്ധ്യയിൽ പ്രശസ്ത സംഗീത സംവിധായകനും ‘ഫ്ളയിങ് ഫിംഗേഴ്സ്’ പ്രശസ്തനുമായ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിച്ച മ്യൂസിക് ബാൻഡ് കാണികളെ ആവേശത്തിലാഴ്ത്തി. സീറോ മലബാർ കുടുംബാംഗങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും ആത്മീയ‑സാമൂഹിക മൂല്യങ്ങളും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു മുഹൂർത്തമായി ‘ഗ്ലോ ഗാല 2026’ മാറി.
ജോയിന്റ് സെക്രട്ടറി ശ്രീ ജോൺ ജോജു, ഓഫീസ് സെക്രട്ടറി ശ്രീ ജുബിൻ മാത്യു, ജോയിന്റ് ട്രഷറർ ശ്രീ മാർട്ടിൻ പടുവൻ, ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീ പ്രിൻസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷിജോ വര്ഗീസ്, ഷിന്ടോ ജോർജ്, വിനീത് വിൻസെന്റ്, റെജി തട്ടാരടി, ജിജി പറക്കാടൻ (ആർട്സ് കമ്മിറ്റി), രാജേഷ് ജോർജ്, ജോർജ്കുട്ടി ജോസഫ്, മാത്യു ഫിലിപ്പ്, മാത്യൂസ് പാലുകുന്നേൽ (കൾച്ചറൽ കമ്മിറ്റി), ജോർജ് മാനുവൽ, സുനിൽ തൊടുക, ജോസഫ് അറക്കൽ, മനോജ് ദേവസ്യ, പത്രോസ് ചെങ്ങനിയാടൻ (സോഷ്യൽ വെൽഫയർ കമ്മിറ്റി), ടോം ജോർജ് (മീഡിയ കമ്മിറ്റി), ബോബി തോമസ് (കത്തോലിക്കാ കോൺഗ്രസ്) എന്നിവരും വിവിധ ഏരിയ കൺവീനർമാരും വാർഡ് പ്രതിനിധികളും അടങ്ങുന്ന വിപുലമായ സംഘമാണ് മുപ്പതാം വാർഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.