1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 15, 2025
March 11, 2025
March 1, 2025
February 20, 2025
February 19, 2025
February 12, 2025
February 10, 2025
January 25, 2025
January 25, 2025

മഹാദായി വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2023 4:21 pm

മഹാദായി വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും നദീജലം തിരിച്ചുവിടാതെ സംരക്ഷിക്കാനാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.ഗോവയും അയൽ സംസ്ഥാനമായ കർണാടകയും നദീജലം പങ്കിടുന്നത് സംബന്ധിച്ച് വർഷങ്ങളായി തർക്കത്തിലാണ്. 

കരാറുകൾ അവഗണിച്ച് കർണാടക ഏകപക്ഷീയമായി വിഷയത്തിൽ മുന്നോട്ടുപോകുകയാണെന്ന് ഗോവ പലപ്പോഴും ആരോപിച്ചിരുന്നു.കർണാടകയും ഗോവയും തമ്മിലുള്ള മഹാദായി നദീജല തർക്കം പരിഹരിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ മുഖ്യമന്ത്രി സാവന്തിന്റെ രാജി ആവശ്യപ്പെട്ട് ഗോവയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നുഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ഗോവയ്ക്ക് ശക്തമായ നിയമപരമായ നിലപാടുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സാവന്ത് പറഞ്ഞു.

അതിൽ വിട്ടുവീഴ്ചയില്ലെന്നും മഹാദായി നദീജലം തിരിച്ചുവിടാതെ സംരക്ഷിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച കർണാടകയിലെ ബെലഗാവിയിൽ ബിജെപിയുടെ ജനസങ്കൽപ് യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു,ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ദീർഘകാല തർക്കം പരിഹരിച്ച് ബിജെപി നൽകിയിട്ടുണ്ട്. ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചു.

Eng­lish Summary:
Goa Chief Min­is­ter Pramod Sawant says there will be no com­pro­mise on the Maha­dayi issue

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.