22 January 2026, Thursday

Related news

December 19, 2025
December 18, 2025
December 17, 2025
December 15, 2025
December 15, 2025
November 19, 2025
September 7, 2025
August 21, 2025
December 12, 2024
October 28, 2023

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും

Janayugom Webdesk
പനാജി
November 19, 2025 10:24 am

അമ്പത്തിആറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 20 മുതല്‍ 28വരെ ഗോവയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടന ചിത്രം ബ്രസീലില്‍ നിന്നുള്ള ദ ബ്ലൂ ട്രെയല്‍ ആണ്.ഗബ്രിയേല്‍ മസ്കാരോയാണ് സംവിധായകന്‍.ബര്‍ലിന്‍ അന്താരാഷ്ട്ര മേളയിലടക്കം സിനിമ പുരസ്താരം നേടിയിരുന്നു.ജപ്പാനാണ് ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ്. 7500-ഓളം പ്രതിനിധികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കാർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 81 രാജ്യങ്ങളിൽനിന്നായി 240-ലധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.മലയാളത്തിൽ നിന്നും മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം (എആർഎം), ആസിഫ് അലി നായകനായി എത്തിയ സർക്കീട്ട്, എന്നീ ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കും.മേളയിൽ രജനീകാന്തിനെ ആദരിക്കും. രജനീകാന്ത് 50 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആദരം നൽകുന്നത്. മേളയുടെ സമാപനസമ്മേളനത്തിലാവും ആദരമർപ്പിക്കുന്ന ചടങ്ങ് നടക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.