26 February 2026, Thursday

Related news

February 26, 2026
February 25, 2026
February 18, 2026
February 17, 2026
February 16, 2026
February 6, 2026
February 1, 2026
February 1, 2026
January 29, 2026
January 26, 2026

ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തം: ഉടമകളടക്കം 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
പനാജി
February 26, 2026 4:25 pm

ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് 13 പേർക്കെതിരെ ഗോവ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ്ബ് ഉടമകൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അഞ്ജുന പൊലീസ് മാപുസ കോടതിയിൽ 4,150 പേജുള്ള കുറ്റപത്രം നൽകിയത്. കേസിൽ ആകെ 305 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നൈറ്റ് ക്ലബ്ബ് ഉടമകളായ അജയ് ഗുപ്ത, ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരാണ് കുറ്റപത്രത്തിലെ പ്രധാന പ്രതികൾ. ഇവരെക്കൂടാതെ ക്ലബ്ബിലെ ഉന്നത ഉദ്യോഗസ്ഥരായ രാജീവ് മോദക്, വിവേക് ​​സിംഗ്, ബിജയ് കുമാർ സിംഗ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച് ക്ലബ്ബിന് പ്രവർത്തനാനുമതി നൽകിയെന്ന കണ്ടെത്തലിനെത്തുടർന്ന് അർപോറ‑നാഗോവ പഞ്ചായത്ത് മുൻ സർപഞ്ച് റോഷൻ റെഡ്കർ, മുൻ സെക്രട്ടറി രഘുവീർ ബാഗ്കർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിൽ പ്രതിയായ ബ്രിട്ടീഷ് പൗരൻ സുരീന്ദർ കുമാർ ഖോസ്ല ഒളിവിലാണെന്നും ഇയാൾക്കായി ‘ബ്ലൂ കോർണർ നോട്ടീസ്’ പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, രേഖകൾ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടം നടന്ന ദിവസം ക്ലബ്ബിൽ ഷോ സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉദ്യോഗസ്ഥരായ മയൂർ കോൾവാൽക്കർ, മുഹമ്മദ് അഫീഫ് എന്നിവരും കേസിൽ പ്രതികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.