4 March 2026, Wednesday

Related news

February 25, 2026
February 24, 2026
February 24, 2026
February 21, 2026
February 17, 2026
February 17, 2026
February 12, 2026
February 6, 2026
January 31, 2026
January 30, 2026

ഗോവ നിശാക്ലബിലെ തീപിടുത്തം; ലുത്ര സഹോദരന്മാരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Janayugom Webdesk
പനാജി
February 12, 2026 7:04 pm

ഉത്തര ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ നൈറ്റ് ക്ലബിലുണ്ടായ വൻ തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2025 ഡിസംബർ 6ന് നടന്ന അപകടത്തിൽ 25 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മപുസ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചത്.

അപകടത്തിന് പിന്നാലെ തായ്‌ലൻഡിലേക്ക് കടന്ന ലുത്ര സഹോദരന്മാരെ ഡിസംബർ 17നാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. നിലവിൽ ഇവർ കോൾവാലെ സെൻട്രൽ ജയിലിൽ കഴിയുകയാണ്. കോടതി വിധി ഇരകളുടെ കുടുംബങ്ങൾക്ക് ലഭിച്ച നീതിയാണെന്ന് ഇരകൾക്കായി ഹാജരായ അഭിഭാഷകൻ വിഷ്ണു ജോഷി പ്രതികരിച്ചു. അതേസമയം, ഹൈക്കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ലുത്ര സഹോദരന്മാരുടെ അഭിഭാഷകൻ പരാഗ് റാവു അറിയിച്ചു.

മരിച്ചവരിൽ ഭൂരിഭാഗവും ക്ലബിലെ ജീവനക്കാരായിരുന്നു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫയർ എൻഒസി ഇല്ലാതെയുമാണ് ക്ലബ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിനോദസഞ്ചാരികൾക്കായി നടത്തിയ ഡാൻസ് പാർട്ടിക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.