23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

ഗോധ്ര ആവര്‍ത്തിക്കും: ഉദ്ധവ് താക്കറെ

Janayugom Webdesk
മുംബൈ
September 11, 2023 10:25 pm

ഉത്തർ പ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് എത്തിയവരുടെ മടക്കയാത്രക്കിടെ ഗോധ്ര പോലുള്ള സംഭവത്തിന് സാധ്യതയുണ്ടെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ജൽഗാവിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ ആരോപണം.
2002 ഫെബ്രുവരി 27 ന് സബർമതി എക്‌സ്പ്രസിൽ അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ ആക്രമിക്കപ്പെടുകയും അവരുടെ ട്രെയിൻ കോച്ച് കത്തിക്കപ്പെടുകയും ചെയ്തു. ഇത് സംസ്ഥാനത്തുടനീളം വലിയ കലാപങ്ങൾക്ക് കാരണമായി.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 2024 ജനുവരിയിലാണ് രാമക്ഷേത്ര ഉദ്ഘാടനം നടന്നേക്കുകയെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയേക്കും. ലോകത്തിലെ 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും നേരെത്തെ വിവരങ്ങളുണ്ടായിരുന്നു.

Eng­lish summary;Godhra will repeat: Uddhav Thackeray
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.