22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ശോഭാ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്‍

Janayugom Webdesk
തിരുവനന്തപുരം
April 27, 2024 4:25 pm

തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ശോഭാ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലംഗോപാലന്‍.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു.

സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗോപാലൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിരവധി ബിജെപി നേതാക്കളെ താന്‍ കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല ധാരണയും ഉത്തരവാദിത്തമുള്ളവരാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞ കരിമണല്‍ കര്‍ത്തയെ അറിയില്ല. കണ്ടിട്ടുമില്ല. അങ്ങനെയൊരാളുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ആയിരിക്കാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത് ഇതെല്ലാം മറുപടി അര്‍ഹിക്കാത്ത ആരോപണമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Eng­lish Summary:
Goku­lam Gopalan sends lawyer notice against Shob­ha Suren­dran for mak­ing false allegations

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.