മഴക്കുഴി എടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം സ്വര്‍ണം, വെള്ളി ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് നടത്തിയ പരിശോധനയിൽ വീണ്ടും സ്വർണ്ണ, വെള്ളി ശേഖരം കണ്ടെത്തി. പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദീന്റെ റബര്‍ തോട്ടത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളി നാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് ലഭിച്ചത്. വ്യഴാഴ്ച വൈകീട്ട് ചെങ്ങളായി പഞ്ചായത്ത് പത്താംവാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ തോട്ടത്തില്‍ മഴക്കുഴിക്കായി ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും.
തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്ഐ എം വി ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്വര്‍ണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ വെള്ളിയാഴ്ച തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. തുടർന്ന് ഇന്നലെയും ഈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വീണ്ടും സ്വർണ്ണവും വെള്ളിയും കണ്ടെത്തുകയായിരുന്നു.. അതിനാൽ പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുളളൂ. കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ക്കും വെള്ളിനാണയങ്ങള്‍ക്കും ഏറെ കാലത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
സ്വർണം വെള്ളി എന്നിവ കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ നിരവധി ആളുകളാണ് സന്ദർശിക്കാൻ എത്തിയത്. ഈ ഭാഗങ്ങളിൽ മഴക്കുഴി എടുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, രാത്രിയുടെ മറവിൽ ഈ ഭാഗങ്ങളിൽ നിധി പരിശോധന നടത്താൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ ഈ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
English Summary: Gold and silver hoard again in Papayai: Archeology department ready for inspection
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.