19 December 2024, Thursday
KSFE Galaxy Chits Banner 2

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ മൂല്യം ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2022 8:24 pm

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഡോളര്‍ നില മെച്ചപ്പെടുകയും ട്രഷറികളുടെ വരുമാനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണത്തിന്റെ മൂല്യം ഇടിയുന്നത്. സ്പോട്ട് ഗോള്‍ഡ് മൂല്യം 1.2 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1934.61 ഡോളറിലേക്കെത്തി. യു എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സിലും ഒരു ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്.

ഡോളര്‍ സൂചിക ഒരാഴ്ചയ്ക്കിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് മറ്റ് കറന്‍സി ഉടമകള്‍ക്ക് സ്വര്‍ണ്ണം കൂടുതല്‍ ചെലവേറിയതാക്കിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നിരുന്നു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,360 രൂപയാണ് നിലവിലെ വില.

Eng­lish sum­ma­ry; Gold depre­ci­ates in inter­na­tion­al markets

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.