
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്.രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,082.95 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നില്‍. ചൈനീസ് സര്‍ക്കാരുമായുള്ള യുഎസിന്റെ അനുകൂല വ്യാപാര കരാര്‍ ചര്‍ച്ചകളും സ്വര്‍ണത്തെ ബാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.