10 February 2026, Tuesday

Related news

February 10, 2026
February 5, 2026
January 6, 2026
January 2, 2026
December 30, 2025
December 26, 2025
December 19, 2025
December 4, 2025
December 2, 2025
November 20, 2025

വിമാനത്തിലെ ശുചിമുറിയിൽ പ്രഷർ പമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വർണം; 81 യാത്രക്കാർക്കും ഡിആർഐ കുരുക്ക്

Janayugom Webdesk
കൊച്ചി
October 12, 2025 1:39 pm

കൊച്ചിയില്‍ വിമാനത്തിലെ ശുചിമുറിയില്‍ സ്വര്‍ണം കണ്ടെത്തി. പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡി ആർ ഐ) പിടികൂടി. 625 ഗ്രാം സ്വർണം ഒളിപ്പിച്ച പ്രഷർ പമ്പാണ് വിമാനത്താവളത്തിലെ ശുചിമുറിയിൽ കണ്ടെത്തിയത്. 

അതേസമയം ഇത് ആരാണ് ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ സ്വർണം ആരാണ് കൊണ്ടുവന്നതെന്നറിയാൻ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും, വിമാനത്തിലെ ശുചീകരണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡിആർഐ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.