കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.037 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയില്‍. കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശ്രിതവുമായി കണ്ണൂർ വെട്ടംപൊയിൽ എ പി മൻസിൽ മുഹമ്മദ് റാസിയാണ് (33) പിടിയിലായത്.
ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ പി നിസാറിനെയും (36) പൊലീസ് പിടികൂടി. ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റാസി കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും നേരത്തേ വിവരം ലഭിച്ച പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില വരും. ഇവർ പോകാനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്ക് കസ്റ്റംസിന് കൈമാറും.
English summary; gold hunt again in Karipur
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.