
ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും ദേവസം ബോര്‍ഡും ദേവസ്വം മന്ത്രിയും സ്വാഗതം ചെയ്തുവെന്നും ഹൈക്കോടതിയെ അംഗീകരിക്കാത്ത പ്രതിപക്ഷ നാടകം സങ്കുചിതമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ താതാകാലികമായി നിര്‍ത്തിവെച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രതിപക്ഷരീതി ശരിയല്ലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.