31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 62,000 കടന്നു

Janayugom Webdesk
കൊച്ചി
February 4, 2025 7:22 pm

കേരളത്തില്‍ വീണ്ടും സ്വർണവില ഉയര്‍ന്നു. പവന്റെ വില 62,000 കടന്നു. 62,480 രൂപയിലാണ് ഇന്ന് വില. ഒറ്റയടിക്ക് 840 രൂപയാണ് പവന് കൂടിയത്. ഇന്നലെ പവന് 61,640 രൂപയായിരുന്നു വില. ​ഗ്രാമിന് 105 രൂപ കൂടി വില 7,810 ആയി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന്. പണിക്കൂലിയടക്കം ഒരു പവന് 68,000 രൂപയിലധികം നൽകേണ്ടി വരും. നാല് ദിവസം കൊണ്ട് രണ്ടായിരം രൂപയിലധികമാണ് പവന് വർധിച്ചത്. 24 കാരറ്റിന് 68,160ഉം 18 കാരറ്റിന് 51,120 രൂപയുമാണ് വില. ജനുവരി 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വര്‍ധവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.