6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

സ്വർണവില മൂന്നു ദിവസമായി ഒരേ നിരക്കിൽ

Janayugom Webdesk
കൊച്ചി
September 25, 2023 4:39 pm

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന് 43,960 രൂപയാണ്. ശനിയാഴ്ച്ച ഉയർന്നതിന് ശേഷം ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയുമായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1923 ഡോളറിലാണ് വില. സെപ്റ്റംബർ 23 മുതൽ ഇതേ നിരക്കിലാണ് വില. 

സെപ്റ്റംബർ 13,14 തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വർണ വില. പവന് 43,600 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 80 രൂപയുടെ വ്യത്യാസം മാത്രം. ഇന്ന് എട്ട് ഗ്രാം സ്വർണത്തിന് 43,960 രൂപയും 10 ഗ്രാമിന് 54,950 രൂപയുമാണ് വില. 100 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില 5,49,500 രൂപയാണ്. അതേസമയം, 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,995 രൂപയാണ്.

Eng­lish Summary:Gold price has been at the same rate for three days

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.