23 February 2026, Monday

Related news

February 3, 2026
January 29, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 22, 2025
December 15, 2025
November 15, 2025
November 14, 2025

കത്തിക്കയറി സ്വർണവില; പവന് 92,000 കടന്നു

Janayugom Webdesk
കൊച്ചി
November 11, 2025 11:34 am

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം ഇന്ന് ഒറ്റയടിക്ക് 1800 രൂപയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഇതോടെ ഇന്നലെ 90,000ന് മുകളിൽ എത്തിയ സ്വർണവില ഇപ്പോൾ 92,000 കടന്നിരിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 92,600 രൂപയാണ്. ഒരു ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,575 രൂപയാണ്. നവംബർ ആദ്യം 90,000 കടന്നിരുന്ന സ്വർണവില ക്രമേണ 89,000ലേക്ക് താഴുകയും പിന്നീട് കഴിഞ്ഞ ദിവസങ്ങളിലായി കത്തിക്കയറുകയും ചെയ്യുകയായിരുന്നു. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയുടെ റെക്കോർഡ് വിലയ്ക്ക് ശേഷം ഏകദേശം 9000 രൂപ വരെ കുറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.