14 March 2026, Saturday

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Janayugom Webdesk
കോഴിക്കോട്
March 14, 2026 12:27 pm

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണവില എത്തിയത്. 

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങിയിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണത്തിന് തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.