
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് വര്‍ധനവ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 85 രൂപയായി. 9380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. യുഎസ്-ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായതാണ് വില കുറയുന്നതിനുള്ള പ്രധാനകാരണം. ഡോളർ ദുർബലമാവുന്നതും യുഎസിലെ ട്രഷറി വരുമാനവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വധീനിക്കും. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിഞ്ഞ് ഓൺസിന് 3,423 ഡോളറായാണ് വില കുറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.