23 December 2025, Tuesday

Related news

December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025

സ്വർണ വിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 160 രൂപ കുറഞ്ഞു

Janayugom Webdesk
കൊച്ചി
May 2, 2025 11:44 am

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരുഗ്രാം സ്വർണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. തുടർച്ചയായി വൻ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയിലാണ്. വ്യാഴാഴ്ച പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന്റെ വില കുറഞ്ഞിട്ടും കേരളത്തിലെ നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അക്ഷയ തൃതീയ കഴിഞ്ഞതിന് പിന്നാലെ രണ്ടാഴ്ച്ചക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില എത്തിയികുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.