25 February 2026, Wednesday

Related news

February 24, 2026
February 16, 2026
February 8, 2026
February 7, 2026
February 5, 2026
February 2, 2026
January 31, 2026
January 28, 2026
January 23, 2026
January 21, 2026

സ്വർണവില താഴേക്ക്; പവന് ഇന്ന് 3680 രൂപ കുറഞ്ഞു

Janayugom Webdesk
കൊച്ചി
February 5, 2026 11:22 am

സ്വർണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച രാവിലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 14,155 രൂപക്കും പവൻ 1,13,240 രൂപക്കുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ട്രോയ് ഔൺസിന് വില 54.77 ഡോളർ കുറഞ്ഞ് 4870.1 ഡോളറിലാണ് നിലവിൽ വിൽപന പുരോഗമിക്കുന്നത്.

ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ സ്വർണവില വിപണിയിൽ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി ഉയർന്നിരുന്നു. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.