18 November 2024, Monday
KSFE Galaxy Chits Banner 2

മൂന്നാം ദിനവും ഇടിഞ്ഞ് സ്വർണവില; നിരക്കറിയാം

Janayugom Webdesk
കൊച്ചി
July 20, 2024 1:11 pm

സംസ്ഥാനത്ത് മൂന്നാം ദിവസവും ഇടിഞ്ഞ് സ്വർണവില. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6780 രൂപയും ഒരു പവന് 54,240 രൂപയുമായി. സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ മൂന്നു ദിവസമായി ചാഞ്ചാട്ടമുണ്ട്. ഈ മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്.

നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുക്കുന്നതും യുഎസ് ഡോളർ ശക്തി പ്രാപിച്ചതുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുറയുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ‍്‍ധരുടെ വിശദീകരണം. യുഎസ് ട്രഷറി വരുമാനം 25 ശതമാനം വർധിച്ചതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചു. എല്ലാ ചൈന ഉല്പന്നങ്ങൾക്കും 60 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നൽകി. സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം തുടർന്നേക്കുമെന്നാണ് സൂചന. 

Eng­lish Sum­ma­ry: Gold prices fall for third day; Know the line

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.