6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 3, 2026
February 28, 2026
February 16, 2026
February 5, 2026
February 2, 2026
February 1, 2026
January 31, 2026

സ്വർണവില വീണ്ടും കുറഞ്ഞു

Janayugom Webdesk
കൊച്ചി
March 6, 2026 8:15 pm

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഗ്രാമിന് 90 രൂപയുടെ ഇടിവാണ് ഇന്ന് വൈകുന്നേരം ഉണ്ടായത്. പവന്റെ വിലയിൽ 720 രൂപയുടെ കുറഞ്ഞു. 1,18,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഗ്രാമിന്റെ വിലയിൽ 90 രൂപ കുറഞ്ഞ് 14,770 രൂപയും ഇടിഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് ഗ്രാമിന് 12,135 രൂപയായി. 14 കാരറ്റിന്റെ വില 55 രൂപ കുറഞ്ഞ് 9,450 രൂപയായി കുറയുകയായിരുന്നു.

അതേസമയം, ആഗോളവിപണിയിൽ ഇന്ന് സ്വർണത്തിന് വില വർധനവുണ്ടായി. സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 5,093 ഡോളറായി. ഈ ആഴ്ച മാത്രം സ്വർണത്തിന് ആഗോള വിപണിയിൽ മൂന്ന് ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഉയർന്ന് 5,102.10 ഡോളറായി. ഇന്ന് രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞിരുന്നു. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.