
ആഗോളസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 15,565 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 2400 രൂപയുടെ കുറവുണ്ടായി. 1,24,520 രൂപയായി കുറഞ്ഞു. ആഗോള സ്വർണവില ഉയർന്നുവെങ്കിലും കേരളത്തിൽ അത് പ്രതിഫലിച്ചിരുന്നില്ല.
ആഗോളവിപണിയിൽ സ്വർണവില ഇന്നും വർധിച്ചു. ഔൺസിന് 127 ഡോളറിന്റെ വർധനയാണ് ഇന്നുണ്ടായത്. 5.358 ഡോളറായാണ് സ്വർണവില ഉയർന്നത്. 2.43 ശതമാനം നേട്ടം സ്വർണത്തിനുണ്ടായി. യുഎസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവില വർധിക്കാനുള്ള പ്രധാന കാരണം. അതേസമയം യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.