7 March 2026, Saturday

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ കുറഞ്ഞു; രണ്ട് മാസത്തിനിടെ ആദ്യമായി 44,000 ത്തിന് താഴേക്ക്

Janayugom Webdesk
കൊച്ചി
June 15, 2023 11:11 am

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ്. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നും 280 രൂപ ഇടിഞ്ഞു. ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,760 രൂപയാണ്. ഏപ്രിൽ 3 നാണ് ഇതിനു മുൻപ് വില 44,000 ത്തിന് താഴെ എത്തിയിരുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4533 രൂപയാണ്.

eng­lish sum­ma­ry; Gold prices have fall­en sharply in the state today

you may also like this video;

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.